Powered By Blogger

Wednesday, 4 September 2013

ചില സത്യാന്വേഷണങ്ങള്‍ക്ക് ഉത്തരങ്ങളില്ലായിരിക്കാം .....പക്ഷേ നിര്‍വ്വചനങ്ങളുണ്ട്‌ .

റെയില്വേസ്റ്റേഷനില്  ഓട്ടോറിക്ഷായൊന്നും  കാണാത്തത് കാരണമാണ് രണ്ടു കിലോമീറ്റര് നടക്കാമെന്ന് കരുതിയത് . ആന്ധ്രാപ്രദേശില് നിന്നും വരുമ്പോള് അമ്മയ്ക്കുംഅച്ഛനുമുള്ള തുണികളും പിന്നെയെന്റെ  അല്ലറചില്ലറ സാധനങ്ങളും, ഗള്ഫ്കാര് നാട്ടില് വരുന്നത്പോലെ  ഒരു ബാഗും, ഒരു സ്യുട്ട് കേസും. ജീവിതത്തില് വിജയിച്ചു വരുന്നതാണെന്ന് നാട്ടുകാര്ക്ക് തോന്നണമല്ലോ അതിനായി  ഒരുഗമക്ക് വാങ്ങിയതാണ് .

 ജനിച്ചു വളര്ന്ന നാടായത് കൊണ്ടാണു ഈ പാതിരാത്രി  രണ്ടുമണിക്ക് ധൈര്യമായി സ്റ്റേഷനില് നിന്നുംഇറങ്ങിയത് . മുന്നോട്ടു നടക്കുമ്പോഴെല്ലാം പിന്നിലാരോ ഉണ്ടെന്നുള്ള ഒരു തോന്നല് , ഇടയ്ക്കിടയ്ക്ക് പിന്നിലേക്ക് നോക്കി ഉറപ്പു വരുത്തും  -
 ആരുമില്ല വെറും തോന്നലാണ് - പണ്ടാരോ പറഞ്ഞത് ഓര്മ്മ വരുന്നു - "ഇരുളില് പ്രകൃതിയുടെ രൂപം ഭയാനകമാണ് ,,,,എത്ര ധൈര്യശാലിയിലും അത് ഭയം ജനിപ്പിക്കും ".

നടത്തത്തിനിടയില് - അജിതാകുമാരിയുടെ വീടുകണ്ട് അവളുടെ മുറിയിലേക്ക്  അറിയാതൊന്നു നോക്കിപ്പോയി പണ്ട്അവളുടെ വീടിനു മുന്പിലൂടെയുള്ള  സൈക്കിള്  സവാരിക്കിടയില്  വീടിന്റെ രണ്ടുമുറികളില്  അവളുടെ മുറിയേതന്നു നല്ല തിട്ടമായിരുന്നു,,,പക്ഷെ വീടിന്റെ ഉമ്മറത്ത് അവളുടെ അച്ഛന് നമ്മളെത്തന്നെ നോക്കുന്നത്കൊണ്ട് പേടിച്ചാണ് നോക്കുന്നത് ..... ഇപ്പോളവുടെ വിവാഹം കഴിഞ്ഞു കാണുമോ ???........
റോഡിനു ചുറ്റുമുള്ള വൃക്ഷലതാതികളുടെ  രാത്രിയിലെ നില്പ്പുകണ്ടാല് എന്റെ  ആരോടുംപറയാത്ത അല്ലെങ്കില് നടക്കാതെപോയ  ഇഷ്ടത്തിന്റെ   കാഴ്ചക്കാരായി നിന്നതിന്റെ നോമ്പരമുണ്ടെന്നു തോന്നും.... കുറച്ചു സഹതാപമെങ്കിലും ഉണ്ടാകും .

 മൂന്നു വര്ഷം ഈ നാട്ടില്നിന്നും മാറിനിന്നതെയുള്ളൂ  പക്ഷെ എന്തോ ഒരു അപരിചിതത്വം ....പഴയ കൈതമുള്ളും കമ്പി വേലിയുമെല്ലാം മാറി ഇഷ്ടിക ചുമരുകള് സ്ഥാനം പിടിച്ചിരിക്കുന്നു .
നടന്നുനടന്നു ഒന്നര കിലോമീറ്ററോളം കഴിഞ്ഞു ,വിജനമായ റോഡിന്റെ അങ്ങേത്തലക്കല് നിന്നുള്ള ശബ്ദം കേട്ടാണ് ഞാന് ദൂരേക്ക് കണ്ണ് മിഴിച്ചത് .....ഒരാള് ഊന്നു വടിയും കുത്തി ഒറ്റക്കാലില് നടന്നുവരുന്നു. നടത്തത്തിന്റെ ശൈലി കണ്ടപ്പോഴേ എനിക്ക് ആളെ പിടികിട്ടി ..

"നാരായണന് മാമന്  --- സ്വന്തം അയല്ക്കാരന് മാത്രമല്ല ഒരകന്ന ബന്ധുവുംകൂടിയാണ് .
പണ്ടെങ്ങോ അപകടത്തില് നഷ്ടപ്പെട്ടതാണ് ഒരു കാല്....... , എന്റെ ചെറുപ്പം മുതലേ അങ്ങനെ കാണുന്നത്കൊണ്ട് ആളിനെ മനസിലാക്കാന് അധികം സമയമെടുത്തില്ല .
ഊന്നുവടിയുടെ ശബ്ദവും ആളും വളരെപെട്ടന്ന് എന്റെയടുത്തെത്തി .  നാട്ടിലെത്തിയിട്ട് പരിചയമുള്ള ആദ്യത്തെയാളിനെ കാണുന്ന സന്തോഷത്തേക്കാളുപരി ഈ സമയത്ത് എവിടെപ്പോകുന്നുവെന്നു ചോദിക്കാനാണ് തോന്നിയത് .

അമ്മാവനെങ്ങോട്ടാ ഈ പാതിരാത്രിയില് .....? ഒരു വീടിന്റെ പുറത്തെ ലൈറ്റില്  നിന്നുള്ള പ്രകാശം എന്റെ മുഖത്തടിക്കുന്ന രീതിയില് ഞാന് നിന്നു.

സജി ???!!!!!! നീയെന്താ വരുന്ന വഴിയാ ????? കണ്ടപ്പോഴുള്ള കുശലം ചൊല്ലലില് ശബ്ദം ഇടറിയിരുന്നു

"ജാനകിയവളുടെ വീട്ടില്പ്പോയിട്ടു തിരിച്ചെത്തിയില്ല മോനെ ,,,,, അവളുടെയടുത്തേക്ക് പോകുവാ..." .

അതിനെതിനാ അമ്മാവന് വിഷമിക്കുന്നത് , അമ്മായിക്ക് കുഴപ്പൊമൊന്നും ഇല്ലല്ലോ അല്ലെ? - എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില് അറിയുകയുമാകാം -ഞാനത് കൊണ്ടാണു അങ്ങനെ ചോദിച്ചത് .

ഓ ....കുഴപ്പമൊന്നും ഉണ്ടായിട്ടല്ലെഡാ  അവളുമായിട്ടങ്ങനെ പിരിഞ്ഞിരുന്നിട്ടില്ല ...അതാ . കിടന്നിട്ടു ഉറക്കം വരുന്നില്ല ..

അപ്പൊ ശരി നീ നടന്നോ ,,,,,,,,നീ വല്ലതും കഴിച്ചോ ????

മ് ....ട്രെയിനില് വച്ച് കഴിച്ചമ്മവാ ....ശരിയപ്പോള് നാളെക്കാണാം.....
നല്ല ക്ഷീണമുണ്ട് ,,,,,ഇനിയിപ്പോള് എന്തോ ഉറങ്ങാനാ ....
പറഞ്ഞുകൊണ്ടുതന്നെ ഞാനും നടന്നു തുടങ്ങി ......

എന്റെയും  ഉറക്കംപോയെഡാ  ........ആ പറഞ്ഞത്  ഊന്നുവടിയുടെ ശബ്ധത്തില് ലയിച്ചിരുന്നു ....

വീട്ടിലെത്തി ആദ്യവിളിക്കുതന്നെ അമ്മ ഉണര്ന്നു .....പഴയ എന്റെശീലങ്ങള്ക്കു അമ്മക്ക് അച്ഛന്റെ  ശകാരം ശരിക്ക് കിട്ടിയിട്ടുണ്ടു,,,,,"അവനേതു പാതിരാത്രിക്ക് വന്നാലും നീ വാതില്  തുറന്നുകൊടുക്കും,,,, വെറുതെയാണോ അവന് വഷളാകുന്നത് "  പാവം അമ്മ... ഞാനെപ്പോള് വരുമെന്ന് കാതോര്ത്തിരിക്കുകയായിരിക്കും എല്ലായ്പ്പോഴും .

വാതില്ത്തുറന്ന് അകത്തേക്ക്കടക്കാന് തുടങ്ങിയപ്പോള് നീ ഒറ്റയ്ക്കാണോ വന്നതെന്ന അമ്മയുടെ ചോദ്യത്തിനു "ഞാനവിടെ കല്യാണമൊന്നും കഴിച്ചില്ലമ്മേ " എന്ന് തമാശ രൂപേണ പറഞ്ഞുനോക്കുന്നത് ഉമ്മറത്തേക്ക് ഉറക്കമുണര്ന്നു  വരുന്ന അച്ഛന്റെ മുഖത്തേക്കാണ്

" അങ്ങനെങ്കിലും ഈയോരുത്തന് പുര നിറഞ്ഞു നില്ക്കുന്നെന്ന് അമ്മക്കൊന്നു തോന്നട്ടെ " - അച്ഛന്റെ വക കമെന്റ്.

അല്ല ഞാന് കരുതി ജയനും(ജേഷ്ഠന്) നിന്റെ കൂടെ കാണുമെന്നു  - അയ്യാള്ക്ക്  വരാന് പറ്റില്ലെന്നും അവിടെ വളരെ ജോലിതിരക്കാനെന്നും പറഞ്ഞു ഞാനെന്റെ  റൂമിലേക്ക് തിരിഞ്ഞു . പെട്ടന്ന് ഓര്മ്മ വന്നു ,,,,

ങ്ഹാ ....നമ്മുടെ നാരായണന് മാമനെ വഴിയില് വച്ച് കണ്ടിരുന്നു പുള്ളിക്കാരന്  ആ  വടിയുംകുത്തിപ്പിടിച്ചു പടിഞ്ഞാറോട്ട് പോകുന്ന കണ്ടു ..

നാരായണനോ ,,,,,,,ഏതു ?

ഓ വടക്കതിലെ നാരായണന് മാമന്,,,,,, ,അല്ലാതെ ഏതു മാമനാ ????

ശരി നീ പോയിക്കിടന്നുറങ്ങു- അച്ഛന്റെ ശബ്ദത്തില് ഉറക്കം നഷ്ടപ്പെട്ട ദേഷ്യം ...
അമ്മക്കെന്തോ പറയണമെന്നുണ്ടായിരുന്നു  അച്ഛന്റെ കൈയില് നിന്നും വഴക്ക് കേള്ക്കെണ്ടാന്നു കരുതി പാവം മുറിയിലേക്ക് പോയി.

ഉറക്കമുണര്ന്നപ്പോള് ഏകദേശം എട്ടുമണിയായിക്കാണും അലാറംവച്ച് ഉണരാന് ഇടവരാത്തത്കൊണ്ട് മനസിനൊരു സുഖം . ഹൈദരാബാധില് ഒരു പക്ഷെ ഞാനേറ്റവും കൂടുതല് ശപിചിരുന്നത് ഈ അലാറാമായിരുന്നു,ഇതു കണ്ടുപിടിച്ചവനെ തല്ലികൊല്ലാനുള്ള ദേഷ്യവും ഉണ്ടായിട്ടുണ്ട് . പിന്നെ ഞാന്ത്തന്നെ കാശ്കൊടുത്തു വാങ്ങിയത്കൊണ്ട്  അതിന്റെ  ഉടയാനുള്ള ആയുസ്സ് നീട്ടിക്കിട്ടി .

ഒരു ചായ കുടിക്കാനായി ഞാന് അടുക്കളയിലേക്കു ചെന്നപ്പോള് നേരത്തെ ഇട്ടുവെച്ച ചായ എനിക്ക് വേണ്ടി അമ്മ ചൂടാക്കുകയാണ്,,,,അമ്മക്കറിയാം ഞാനെപ്പോള് ഉണരുമെന്ന് അതിനു രണ്ടുമിനിട്ട് മുന്പ് അമ്മ ചായ ചൂടാക്കും ഒരുപക്ഷെ ഞാന് ഉറങ്ങിക്കിടക്കുമ്പോള് അമ്മ ഇടയ്ക്കിടയ്ക്ക് വന്നു നോക്കാറുണ്ടാകും  ...എന്തോ എനിക്കറിയില്ല ഞാന് ഉണര്ന്നുവരുമ്പോള് ചായ റെഡ്ഡി.

ചായയും കുടിച്ചുകൊണ്ട് അടുക്കളവാതിലിലൂടെ വടക്ക് ഭാഗത്തേക്ക് നോക്കിയ എന്റെ കണ്ണില് ഒരു തെങ്ങിന്റെ  സൈഡില് വച്ചിരിക്കുന്ന റീത്ത് ഉടക്കി  !!!!

അമ്മോ ....ആരാമ്മേ അങ്ങേതില് മരിച്ചത് ????!!!!!

അയ്യോ മോനെ നമ്മുടെ നാരായണന് മാമന് മരിച്ചിട്ടിന്നു മൂന്നായി .....ഇവിടുന്നു വിളിച്ചു ജയനോട്  പറഞ്ഞിരുന്നല്ലോ അവന് പറഞ്ഞില്ലേ ???? ഇന്നലെ നീയദ്ധേഹത്തിന്റെ കാര്യം പറഞ്ഞപ്പോള് മരിച്ചവരെപ്പറ്റി തമാശ പറയല്ലെന്നു ഞാന് പറയാന് തുടങ്ങിയതാ ......

ങേ..ഹേ .....എന്റെ ശബ്ദം തൊണ്ടയില് കുടുങ്ങി .....കൈയിലെ രോമങ്ങളെല്ലാം എഴുന്നേറ്റു നിന്നു .....നാരായണന് മാമന്  ഒരു കൊള്ളിയാന് പോലെ എന്റെ മുന്പില് നില്ക്കുന്നത് പോലെ തോന്നി കണ്ണില് ഇരുട്ട് കയറി ശരീരം കുഴയുന്നത് പോലെ തോന്നി .........ശരീരം താഴേക്കു ഊര്ന്നു വീഴുന്നു .....

കണ്ണ് തുറക്കുമ്പോള് നിലവിളക്കുകളും ദൈവ്വങ്ങളുടെ ഫോട്ടോകളുമുള്ള ഒരു ചെറിയ ഇരുട്ട് മുറിയിലാണ് ഞാന്, ഭസ്മത്തിന്റെ മണം ആ മുറിയിലാകെ തിങ്ങി നിറഞ്ഞിട്ടുണ്ട്,,,,,,മന്ത്രവും തന്ത്രവും അല്പസ്വല്പം നാട്ടു വൈദ്യവും അറിയാവുന്ന  ആശാന്റെ വീട്ടിലാണ് ഞാനെന്നു മനസ്സിലാക്കാന് കുറച്ചുസമയമെടുത്തു  ... ആശാന്റെ യഥാര്ത്ഥ  പേര് അറിയാവുന്ന ചുരുക്കം ചിലരെ ഈ നാട്ടില് കാണൂ .....പണ്ട് തോട്ടില് വച്ച് പുളവന് കടിച്ചപ്പോള് അച്ഛനിവിടെ കൊണ്ടുവന്നപ്പോള് പുളിയുള്ള ഒരുഗ്ലാസ് വെള്ളം കുടിക്കാന് തന്നത് ഓര്മ്മയുണ്ട് .

"പേടിക്കേണ്ട ചെറുതായിട്ടോന്നു പേടിതട്ടിയതാ - ആശാന്റെ ശബ്ദമെന്നെ സ്ഥലകാല ബോധം വരുത്തി.
 അമ്മയും അച്ഛനും തോഴുകൈകളായി എന്റെ പിന്നിലുണ്ട്. ....

വീട്ടിലെത്തി വീണ്ടുമൊന്ന് ഉറങ്ങിയെഴുന്നേറ്റിട്ടാണ് ഞാന് ശരിക്കുമോന്നു ഫ്രെഷായത്.
 ഉമ്മറത്ത് വന്നിരുന്നു ചായകുടിക്കുമ്പോള് ഞാനാലോചിക്കുകയായിരുന്നു ....

 ലോകത്ത് ചിലയിടങ്ങളില് ഇങ്ങനെ സംഭവിച്ചതായി വായിച്ചറിഞ്ഞട്ടുണ്ടാന്നല്ലാതെ എന്റെ അനുഭവത്തില് ഇത് വരാനുള്ള കാരണമെന്തായിരിക്കും .... സ്വപ്നമല്ലായെന്നു നൂറു ശതമാനം ഉറപ്പാണ് .

ഒരു പക്ഷെ  ഭാര്യയെ അതിയായിസ്നേഹിക്കുന്ന മാമന്റെ  ആത്മാവിന്റെ നൊമ്പരം യാധര്ചികമായി എനിക്ക് അനുഭവപ്പെട്ടതാണോ???
അതോ  ..... ഒരാള് മരണപ്പെട്ടാലും ആത്മാവ്  കുറച്ചുനാള് കൂടി ഭൂമിയിലുണ്ടാകുമെന്നു പഴമക്കാര് പറയുന്നത് സത്യമാണോ???

ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങള് എന്നെ വലയം ചെയ്തു.......     അപ്പോഴും നാരായണന് മാമന്റെ ആ വാക്കുകള് എന്റെ കാതുകളില് മുഴങ്ങുന്നുണ്ടായിരുന്നു ..........


"എന്റേയും ഉറക്കംപോയെഡാ  ........ആ പറഞ്ഞത്  ഊന്നുവടിയുടെ ശബ്ധത്തില് ലയിച്ചിരുന്നു ...."


 വാൽക്കഷണം:-

"ഇതൊരു കഥയാണെന്ന് നിങ്ങള്ക്ക് തോന്നുന്നെങ്കില് താങ്കള്ക്ക് തെറ്റി സുഹൃത്തേ...... ഇതൊരു വെറും കഥയല്ല,,, ഇത് ഞാനനുഭവിച്ച സത്യമാണ്"  - ഈ വാക്കുകള് എന്റെതല്ല.....എന്റെ സുഹൃത്ത്  സജിയുടേതാണ്....

അയാളിത്  പറയുമ്പോള്  അയാളുടെ കൈകളിലെ രോമകൂപങ്ങള് എഴുന്നേറ്റുനില്ക്കുന്നത് എനിക്ക് കാണാമായിരുന്നു  ...!!!!








5 comments:

ajith said...

മരിച്ചിട്ടും ഊന്നുവടി കളഞ്ഞില്ല അല്ലേ?

Anonymous said...

നാം അനുഭവിക്കാത്ത ജീവിതമൊക്കെ നമുക്ക് കഥയാണ് ... :)

Unknown said...

Veekshanam Ulla Rachanayaanu... Maranaananthara Jeevitham ennu onnundo illayo ennulla prahelika thudaruka thanne cheyyum.. Nammude maranam vare!

Risha Rasheed said...

ഒരു പക്ഷെ മനസ്സിന്‍റെ അറിയാത്ത വികൃതിയാകാം..rr

Risha Rasheed said...

ഒരു പക്ഷെ മനസ്സിന്‍റെ അറിയാത്ത വികൃതിയാകാം..rr