Powered By Blogger

Thursday, 5 September 2013

ഈ പോസ്റ്റു കാണുന്നവർ ദയവായി സഹായിക്കുക. ഞങ്ങൾ കുറച്ചാളുകൾ ഇവിടെ ഗാബോണില് കുടുങ്ങിയിരിക്കുന്നു ....

പ്രിയ ശ്രീജിത്ത് ചേട്ടന് ,

ഞങ്ങളെ ഗബോണിലാക്കിയിട്ടു ചേട്ടൻ നാട്ടിലെത്തിയല്ലേ ? ???
ഇത് വലിയൊരു ചതിയായിപ്പോയെന്നു  ഖേദത്തോടെ പറഞ്ഞു കൊള്ളട്ടെ,ഗസ്റ്റ് ഹൌസിൽ ചേട്ടനെയും കാത്തിരുന്ന ഞങ്ങളെയവർ ഇറക്കിവിട്ടു  . കൈയിലുണ്ടായിരുന്ന പണവും  മൊബൈൽ ഫോണും ലാപ്ടോപ്പുമെല്ലാം അവർ പിടിച്ചുവാങ്ങി . ഇതിനുമുന്പ് കുറച്ചാൾക്കാരെ ഇവിടെ കൊണ്ട് വന്നു താമസിപ്പിച്ചതിന്റെ ബാക്കി ഡോളർ കൊടുക്കനുന്ടെന്നും പറഞ്ഞാണ് അവരതൊക്കെ എടുത്തത് . ഗ്രൂപ്പിന്റെ അട്മിയാണെന്നും പറഞ്ഞു കൊമപ്ർമൈസിന് ചെന്ന റോബിൻ ഭായിയെ അവർ പൊതിരെ തല്ലി . 
അടി എന്ന് കണ്ടപ്പോഴേ ഞാൻ പഴയപോലെ ഓടി ... 
കാടിനകത്തു ദിക്കറിയാതെ കുടുങ്ങിയ എന്നെ ചെട്ടനന്നു പരിചയപ്പെടുത്തിയ ശശിയെന്ന  ആട്ടിടയനാണ് വിളിച്ചു അവന്റെ വീട്ടില് കൊണ്ടുപോയത് . അവന്റെ വീട്ടിൽ ചെന്നപ്പോൾ കഴിക്കാൻ ഏത്തപ്പഴവും മുതലയിറച്ചിയും തന്നു പിന്നെ കുടിക്കാൻ കടുക്കാ വെള്ളവും.
അവന്റെ വീട്ടിലുള്ളവർ എന്തൊക്കെയോ ചോദിച്ചു ഞാൻ ശ്രീജിത്ത് എന്ന് ഉത്തരം പറഞ്ഞതായി എനിക്കോർമ്മയുണ്ട്  പിന്നെ ചറ പറാന്നു അടിയായിരുന്നു കൊട്ടാരക്കരയിലെപ്പോലെ ഇവിടെയും ചേട്ടന്റെ പേര് പറഞ്ഞാൽ തല്ലുകിട്ടുമെന്ന് എനിക്ക് മനസിലായി. പിന്നെയാണ് ശശിയണ്ണൻ പറഞ്ഞത് അവരുടെ ഭാഷയില് അതൊരു ബാഡ് വേഡാത്രെ.!!!!

പിന്നങ്ങോട്ടു ഞാനോരക്ഷരം  മിണ്ടിയില്ല ;അവരെന്നെ പെരും പാമ്പിനെയും കാട്ടു പന്നിയെയും കെണി വെച്ച് പിടിക്കാൻ പഠിപ്പിച്ചു (അപ്പൊകാലിപ്റ്റൊ സിനിമ പത്തു തവണ കണ്ടതിനാൽ പെട്ടന്ന് പഠിക്കാൻ കഴിഞ്ഞു )
അങ്ങനെ കെണി വെച്ച് പിടിച്ച  ഒരു പന്നിയുമായി  വന്നപ്പോഴാണ് രസകരമായ ഒരു സംഭവമുണ്ടായത്  ചേട്ടന്റെ ശ്രീജിത്തെന്നുള്ള പേരു വിളിക്കാൻ ഭയമായത് കാരണം ഞാൻ വെറുതെ ലംബാ എന്ന് ഉറക്കെ വിളിച്ചു  അതുകേട്ടു അവരെല്ലാം കൂടി എന്റെ ചുറ്റും ഒരുവട്ടത്തിൽ നിന്നിട്ട് "ഓ ലംബാ ഓ ലംബാ " എന്ന് ഈണത്തിൽ പാടാൻ തുടങ്ങി ,എന്നിട്ടെന്നെ കെട്ടിപ്പിടിക്കുകയുകയും  ഉമ്മവെയ്ക്കുകയും ചെയ്തു (യുണിലിവർ കമ്പനിയോട് പറഞ്ഞാൽ ഒരു 5 മില്ല്യൻ ഡോളറിന്റെ കോൾഗേറ്റിന്റെ നല്ലയൊരു മാർക്കറ്റ് ഉണ്ടാക്കിയെടുക്കാം)

ഞാനുമങ്ങനെ ഒരു ഗാബോണ് കാരനായി  ..
എന്തായാലും വളരെ ഉപകാരമുണ്ട് എന്റെ UAE യിലെ ഫ്രണ്ട് പറഞ്ഞത് അച്ചിട്ടായി "നീയേതു കാട്ടില്പ്പോയാലും ജീവിക്കുമെന്ന് "
ഗസ്റ്റ്ഹൗസുകാരു  തട്ടിയെടുത്ത എന്റെ ഐഫോണ് ശശിയണ്ണൻ എനിക്ക് തിരിച്ചു വാങ്ങിത്തന്നു, അതുകൊണ്ടാണ് ഈ മെയിൽ ചെയ്യാൻ കഴിഞ്ഞത് . ഇതിൽ നിന്നും എനിക്കൊരുകാര്യം മനസിലായി ഇവിടുത്തെ ശശിയണ്ണനല്ല  യഥാർത്ഥ ശശി; ചേട്ടന്റെ വാക്കുകേട്ടിവിടെ ടുറിന് വന്ന ഞങ്ങളെല്ലാമാണ് ശശികൾ .

സ്നേഹപൂർവ്വം 
സുനീഷ് രാജൻ 
ഗാബോണ് പട്ടിക്കാട് 
സൌത്ത് ആഫ്രിക്ക .

4 comments:

Unknown said...

ഹ ഹ ഹാ, അസ്സലായി...

ഈ പോസ്റ്റ് ഇട്ടതു കൊണ്ടത് കോണ്ടാണോ എന്തോ,

ആള് ഇപ്പോൾ ഹോസ്പിറ്റലിലാ..,

അയാളുടെ സ്റ്റാറ്റസ്സിൽ ഇത് കോപ്പീ പേയ്സ്റ്റ് ചെയ്തിട്ടുണ്ട്, വിരോധമില്ലെന്ന് കരുതുന്നു... :)

ഇടക്ക് എന്റെ ബ്ലോഗിലോട്ടും വരാം...
എന്റെ പുതിയ രചനയാണ് , സമയം കിട്ടുമ്പോൾ വായിക്കണം, അഭിപ്രായം പറയണം

http://njaanumenteorublogum.blogspot.com

(word verification ഒഴിവാക്കണം)

ajith said...

അപ്പോ ഇത്രേം പണിയൊപ്പിച്ചിട്ടാണ് ശ്രീജിത്ത് അവിടെ നിന്ന് പോന്നത് അല്ലേ

ഒറ്റ മിനിറ്റേ...ഞാന്‍ അമൃതേലേക്കൊന്ന് വിളിക്കട്ടെ!

Unknown said...

നന്ദി ആരിഫ്‌ താങ്കളുടെ കമന്റിനു .

Unknown said...

നന്ദി അജിത്‌ ചേട്ടന്‍.